ഡല്‍ഹി ഐ.ഐ.ടിയില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

ഐഐടി വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ദില്ലി ഐഐടി ക്യാമ്പസിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥി മഞ്ജുള ദേവകിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. ഐഐടി ക്യാമ്പസിലെ നളന്ദ അപ്പാര്‍ട്ട്‌മെന്റിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയാണ് യുവതിയെ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാത്രി 7. 40ഓടെയാണ് മൃതദേഹം കണ്ടെത്തിയതെന്ന് അഡീഷണല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ചിന്മയ് ബിശ്വാല്‍ പറഞ്ഞു. വാട്ടര്‍ റിസോഴ്‌സസിലെ വിദ്യാര്‍ത്ഥിയായിരുന്ന റിതേഷ് വിര്‍ഹയെയാണ് മഞ്ജുള വിവാഹം കഴിച്ചത്.
സംഭവത്തിന് ശേഷം പോലീസാണ് ഭോപ്പാലിലുള്ള മഞ്ജുളയുടെ കുടുബാംഗങ്ങളെ വിവരമറിയിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യയാണെന്ന് തെളിയിക്കുന്ന മറ്റ് തെളിവുകളൊന്നും മുറിയില്‍ നിന്ന് ലഭിച്ചിട്ടില്ല. മരണത്തിന് പിന്നിലുള്ള കാരണം എന്താണെന്നും വ്യക്തമല്ല. ഹോസ്റ്റല്‍ വാര്‍ഡനില്‍ രാത്രി എട്ടുമണിയോടെ ലഭിച്ച ഫോണ്‍കോളിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഭവസ്ഥലത്തെത്തുന്നത്. അടുത്ത റൂമിലുണ്ടായിരുന്ന യുവതിയാണ് മഞ്ജുളയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ദില്ലി എയിംസ് ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























