ഫാന്‍ ഓഫ് ചെയ്തതിന് ഭാര്യയെ മുത്തലാക്ക് ചൊല്ലി...മകളാണ് ഫാന്‍ നിര്‍ത്തിയതെന്ന് ഭാര്യ

നിസാരകാരണങ്ങള്‍ പറഞ്ഞാണ് ഇപ്പോള്‍ പലരും മുത്തലാക്ക് ചെയ്യുന്നത്. മുംബൈയിലെ ഒരു ടാക്‌സി ഡ്രൈവര്‍ ഭര്യയെ മുത്തലാക്ക് ചെയ്തത് ഫാന്‍ ഓഫാക്കിയതിന്. ഉറങ്ങുമ്പോഴായിരുന്നു ഫാന്‍ ഓഫാക്കിയത്.
മൂന്ന് വര്‍ഷം മുന്‍പ് നടന്ന സംഭവം പുറത്ത് വന്നത് 55 കാരിയായ ഭാര്യ വീട് വിടാന്‍ തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയപ്പോഴാണ്. എന്നാല്‍ ഫാന്‍ നിര്‍ത്തിയത് താനല്ലെന്ന് ഭാര്യ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഭര്‍ത്താവ് ഉറങ്ങുമ്പോള്‍ താന്‍ അദ്ദേഹത്തോട് പച്ചക്കറി വാങ്ങിക്കൊണ്ടു വരാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഫാന്‍ വലിയ ശബ്ദത്തില്‍ കറങ്ങുന്നത് കൊണ്ട് അദ്ദേഹം എഴുന്നേറ്റില്ലെന്നും എഴുന്നേല്‍പ്പിക്കാന്‍ വേണ്ടി മകളാണ് ഫാന്‍ നിര്‍ത്തിയതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ചാടിയെഴുന്നേറ്റ അദ്ദേഹം വീട്ടില്‍ നിന്നും പുറത്തേക്ക് പോകുകയും സുഹൃത്തുമായി മടങ്ങിവന്ന് മുത്തലാക്ക് ചൊല്ലുകയുമായിരുന്നുവെന്ന് വീട്ടമ്മ പറഞ്ഞു.
https://www.facebook.com/Malayalivartha























