വസ്ത്രവ്യാപാരകേന്ദ്രത്തില്‍ വന്‍ അഗ്നിബാധ; കെട്ടിടം പൂര്‍ണമായും തകര്‍ന്നു

ടി നഗറിലെ വസ്ത്രവ്യാപരാകേന്ദ്രമായ ചെന്നൈ സില്‍ക്‌സിലെ കെട്ടിടത്തിന്റെ മൂന്ന് മുതല്‍ ഏഴ് നില വരെ തകര്‍ന്ന് വീണു. അഗ്‌നിബാധയുണ്ടായതിനെ തുടര്‍ന്ന കെട്ടിടത്തിന്റെ തൂണുകള്‍ ബലഹീനമായിരുന്നു. കെട്ടിടം തകരാന്‍ സാധ്യതയുള്ളതിനാല്‍ പോലീസ് ജനങ്ങലെ ഇവിടെ നിന്നും ഒഴിപ്പിച്ചിരുന്നു.
കഴിഞ്ഞദിവസമാണ് നഗരത്തിലെ പ്രധാന വസ്ത്രവ്യാപാരകേന്ദ്രമായ ചെന്നൈ സില്‍ക്‌സില്‍ അഗ്‌നിബാധയുണ്ടായത്. ഇതുവരെ ആര്‍ക്കും പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വന്‍ നാശനഷ്ടമാണ് ഇത് മൂലമുണ്ടായത്.
അഗ്‌നിബാധയുണ്ടായി 24 മണിക്കുറിനുള്ളില്‍ കെട്ടിടം തകരാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. അപകടത്തെ തുടര്‍ന്ന് 60 അഗ്‌നിശമനസേന വാഹനങ്ങള്‍ പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























