ബി.സി.സി.ഐ ഭരണസമിതിയില്‍ നിന്ന് രാമചന്ദ്ര ഗുഹ രാജി വച്ചു

ബി.സി.സി.ഐ ഭരണസമിതിയില്‍ നിന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവയ്ക്കുന്നതെന്ന് രാമചന്ദ്ര ഗുഹ സുപ്രീംകോടതിയെ അറിയിച്ചു. സുപ്രീം കോടതി നിയോഗിച്ച ലോധ പാനലിന്റെ ശുപാര്‍ശ്ശ പ്രകാരമാണ് രാമചന്ദ്ര ഗുഹ ബിസിസിഐയുടെ നാലംഗ ഭരണസമിതിയില്‍ അംഗമായത്. ഈ വര്‍ഷം ജനുവരി 30നാണ് ലോധ കമ്മിറ്റിയെ നിയമിച്ചത്.
ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടു. ജൂലൈ 14ന് രാമചന്ദ്ര ഗുഹയുടെ അപേക്ഷ കോടതി പരിഗണിക്കും. ക്രിക്കറ്റിനെപറ്റിയുള്ള ചര്‍ച്ചകളില്‍ സ്ഥിരസാന്നിദ്ധ്യമായിരുന്നു ഇദ്ദേഹം.
https://www.facebook.com/Malayalivartha























