കല്ല്യാണമണ്ഡപത്തില്‍ ലെഹംഗ അണിയാതെ വധു ; വിവാഹവേഷം കണ്ട് എല്ലാവരും ഞെട്ടി...

ഇക്കാലത്ത് വിവാഹം വ്യത്യസ്തമാക്കുന്ന രീതിയ്ക്ക് പ്രാധാന്യമേറിയിരിക്കെ ലെഹംഗ അണിയാതെ കുട്ടി നിക്കറുമിട്ട് കല്ല്യാണ മണ്ഡപത്തില്‍ എത്തി വധു എല്ലാവരെയും ഞെട്ടിച്ചു. നെറ്റില്‍ തരംഗമായി മാറിയിരിക്കുന്ന ഈ വിവാഹചിത്രത്തിനോട് സാമൂഹ്യ മാധ്യമങ്ങളില്‍ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്.
ബ്രൈഡല്‍ മേക്കപ്പും ബ്ലൗസും ദുപ്പട്ടയും ധരിച്ചെത്തിയ വധു പക്ഷേ അരയ്ക്ക് താഴേയ്ക്ക് മറയ്ക്കാന്‍ അണിഞ്ഞത് അടിവസ്ത്രം മാത്രമായിരുന്നു. വരനാകട്ടെ ശിരോ വസ്ത്രവും ഷെര്‍വാണിയും അണിഞ്ഞ് നിന്നു. അപ്രത്യക്ഷനാകുന്ന നായകന്റെ കഥ പറഞ്ഞ മിസ്റ്റര്‍ ഇന്ത്യ സിനിമയെ ചൂണ്ടി ലഹേംഗാ തയ്ച്ചത് മിസ്റ്റര്‍ ഇന്ത്യ ആയിരിക്കും അല്ലേ. എന്നായിരുന്നു ഒരു കമന്റ്.
വധുവിന്റെ ലഹേംഗാ വരന്‍ അണിഞ്ഞാല്‍ പിന്നെ വധു എന്തു ധരിക്കും എന്നായിരുന്നു മറ്റൊരെണ്ണം.
വിവാഹവേദിയില്‍ ഒരു പക്ഷേ വധൂവരന്മാര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ മാത്രമായിരിക്കും എടുക്കുന്നതെന്നായിരുന്നു ഒരാളുടെ തമാശ. ഡല്‍ഹിയിലെ ഉഷ്ണകാലത്തെ കല്യാണം എന്ന അടിക്കുറിപ്പും ഉണ്ടായി. വിവാഹത്തിന്റെ വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
https://www.facebook.com/Malayalivartha























