അടുത്ത ഇന്ത്യന്‍ പരിശീലകനാകാന്‍ വിദേശ താരവും പരിഗണയില്‍

ഇന്ത്യന്‍ ടീം പരിശീലക സ്ഥാനത്തേക്ക് വിദേശതാരത്തിന്റെ അപേക്ഷ. മുന്‍ ഓസ്‌ട്രേലിയന്‍ താരം ടോം മൂഡിയാണ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷ അയച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് ബിസിസിഐ പരിശീലകസ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചിരുന്നത്. നിരവധി അപേക്ഷകളൊന്നും വന്നിട്ടില്ലെങ്കിലും ടോം മൂഡിക്കും സാധ്യതയുണ്ട്, കഴിഞ്ഞ പ്രാവശ്യവും അദ്ദേഹം ലിസ്റ്റിഇത് വന്നിരുന്നു. ഇന്ത്യന്‍ സാഹചര്യങ്ങളുമായും ഇവിടുത്തെ പ്രവര്‍ത്തന രീതിയുമായും അദ്ദേഹത്തിന് പരിചയമുണ്ടെന്നാണ് ടോം മൂഡി റിപ്പോര്‍ട്ടുകളോട് ബിസിസിഐയിലെ മുതിര്‍ന്ന ഒരു അംഗം പ്രതികരിച്ചത്.
നിലവില്‍ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പരിശീലകനാണ് ഇദ്ദേഹം. ഹൈദരാബാദ്‌ന്റെ നിര്‍ണ്ണായക ശക്തിയായ വി.വി.എസ് ലക്ഷ്മണുമൊത്തുള്ള പരിചയവും അദ്ദേഹത്തിന് മുതല്‍കൂട്ടാകുമോ എന്നാണ് അറിയേണ്ടത്. ബിസിസിഐയുടെ ഉപദേശകസമിതിയില്‍ ലക്ഷ്മണനും അംഗമാണ്. സച്ചിനും ഗാംഗുലിയുമാണ് മറ്റു അംഗങ്ങള്‍. ശ്രീലങ്കയേയും ടോം മൂഡി പരിശീലിപ്പിച്ചിട്ടുണ്ട്. നിലവിലെ പരിശീലകന്‍ അനില്‍ കുംബ്ലയുടെ കാലാവധി ചാമ്പ്യന്‍സ് ട്രോഫിയോടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
എന്നാല്‍ ഈ അവസരത്തില്‍ കുംബ്ലയും കൊഹ്ലിയടക്കമുള്ള സീനിയര്‍ താരങ്ങളും അത്ര രസത്തിലായിരുന്നില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. പരിശീലക സ്ഥാനത്തേക്ക് കുംബ്ലയും ഉണ്ടാകുമെങ്കില്‍ അന്തിമ തീരുമാനം സച്ചിന്‍ലക്ഷ്മണ്‍ഗാംഗുലി സഖ്യത്തിന്റെ കൈയ്യിലാവും.
കെഹ്ലിയുമായുള്ള അഭിപ്രായ വ്യത്യാസം അവസാനിച്ചാലെ കുംബ്ലക്ക് ഒരിക്കല്‍ കൂടി അവസരം ലഭിക്കൂ. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലെ നായകനും അവഗണിക്കാനാവാത്ത ശക്തിയുമെന്ന നിലക്ക് കൊഹ്ലിയുടെ അഭിപ്രായം പരിഗണിക്കേണ്ടിവരും.
https://www.facebook.com/Malayalivartha























