മദ്യപിച്ചു ലക്കുകെട്ട യുവാവിന്റെ തോളില്‍ നിന്നു വീണ് നാലുവയസുകാരി മരിച്ചു

മദ്യപിച്ചു ലക്കുകെട്ട യുവാവിന്റെ കൈയില്‍നിന്ന് വഴുതിവീണ് നാലുവയസുകാരിയായ മകള്‍ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണു സംഭവം. വിരാറില്‍ താമസക്കാരായ നിലേഷ് സത്‌വി എന്ന യുവാവും ഭാര്യയും കുഞ്ഞും ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്തു കാല്‍നടയായി വീട്ടിലേക്കു മടങ്ങുകയായിരുന്നു.
മകളെ തോളിലിരുത്തി പാട്ടുപാടി നീങ്ങിയ നിലേഷ് റോഡിലെ ചെറുപാലത്തില്‍നിന്ന് നിലതെറ്റി 20 അടി താഴേക്കു പതിച്ചു. നിലേഷിന്റെ കൈയില്‍നിന്നു തെറിച്ചുപോയ കുഞ്ഞ് പാറക്കല്ലിലേക്കാണു വീണത്.
പിന്നാലെ നിലേഷ് മുകളിലേക്കു വീഴുക കൂടി ചെയ്തതോടെ കുഞ്ഞ് തല്‍ക്ഷണം മരിച്ചു. ഒപ്പമുണ്ടായിരുന്ന നിലേഷിന്റെ ഭാര്യയുടെ നിലവിളി കേട്ടെത്തിയവര്‍ രണ്ടുപേരെയും പുറത്തെത്തിച്ച് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. ചെറിയ പരുക്കേറ്റ നിലേഷിനെ പിന്നീട് ഡിസ്ചാര്‍ജ് ചെയ്തു.
https://www.facebook.com/Malayalivartha






















