ഹരിയാനയില്‍ ഭൂചലനം; ഡല്‍ഹിയിലും പ്രകമ്പനം

ഹരിയാനയില്‍ നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടെങ്കിലും ആളപായമോ നാശനഷ്ടമോ ഇല്ല. പുലര്‍ച്ചെ 4.25ന് ഹരിയാനയിലെ റോഹ്തകിലാണ് റിക്ടര്‍ സ്‌കെയിലില്‍ 5.0 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്ന ഭൗമശാസ്ത്ര വകുപ്പ് അറിയിച്ചു.
ഭൂചലനത്തിന്റെ പ്രകമ്പനം ഡല്‍ഹിയിലും അനുഭവപ്പെട്ടു. ഏതാണ്ട് ഒരു മിനിട്ടോളം നീണ്ടു നിന്ന ഭൂചലനമാണ് അനുഭവപ്പെട്ടത്. ഉറക്കത്തിലായിരുന്ന ജനങ്ങള്‍ ഭയചകിതരായി വീടുകള്‍ ഉപേക്ഷിച്ച് പുറത്തേക്ക് ഓടി. പാത്രങ്ങളും മറ്റും കുലുങ്ങി. റോഹ്തകില്‍ കടലില്‍ 22 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
https://www.facebook.com/Malayalivartha






















