ബീഫിലും ജാതിയോ? 'ബ്രാഹ്മണ ബീഫ്' ലോകത്തെ ഏറ്റവും ഡിമാന്റ് ഉള്ള ബീഫ്!!!

ബീഫ് കയറ്റുമതിയുടെ കാര്യത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താനുള്ളത്. അങ്ങനെയുള്ള ഇന്ത്യയില്‍ ആണ് ഗോവധ നിരോധനത്തിന് വേണ്ടി ചിലര്‍ മുറവിളി കൂട്ടുന്നത്. എന്നാല്‍ ലോകത്തിന് ഏറ്റവും പ്രിയപ്പെട്ട മാട്ടിറച്ചികളില്‍ ഒന്ന് 'ബ്രാഹ്മണ ബീഫ്' ആണ് എന്ന് എത്ര പേര്‍ക്ക് അറിയാം.വെറുതേ പറയുന്നതല്ല... സംഗതി സത്യമാണ്. അങ്ങനേയും ഉണ്ട് ബീഫ്.
പ്രധാനമായും ഇറച്ചിയ്ക്ക് വേണ്ടി മാത്രം വളര്‍ത്തുന്ന പശുക്കളും കാളകളും ഒക്കെ അടങ്ങിയതാണ് 'ബ്രാഹ്മണ്‍'. ബ്രാഹ്മണ എന്ന പേരില്‍ ഒരു കന്നുകാലി ബ്രീഡ് ഉണ്ടെന്ന് എത്ര പേര്‍ക്ക് അറിയാം എന്നത് ഒരു ചോദ്യമാണ്. ഇന്ത്യക്ക് പുറത്ത് പോയിട്ടുള്ളവരില്‍ പലര്‍ക്കും ഇതിനെ കുറിച്ച് നന്നായി അറിയാമായിരിക്കും.
ബ്രാഹ്മണ്‍ ബ്രീഡ് ആദ്യമായി വികസിപ്പിച്ചെടുത്തത് അമേരിക്കക്കാരാണ്. എന്നാല്‍ ബീഫ് ഇന്ത്യയില്‍ ഒരു വിവാദ വസ്തു ആകുന്നതിനും ദശാബ്ദങ്ങള്‍ മുമ്പായിരുന്നു ഇത്. ഏതാണ്ട് 266 കാളകള്‍, 22 പശുക്കള്‍... ഇവയില്‍ നിന്നാണ് ബ്രാഹ്മണ്‍ ബീഫിനെ അമേരിക്ക വികസിപ്പിച്ചെടുത്തത് എന്നാണ് വിക്കി പീഡിയ പറയുന്നത്. അവര്‍ അതിന് ബ്രാഹ്മണ്‍ ബീഫ് എന്ന് പേരും ഇട്ടു.
https://www.facebook.com/Malayalivartha






















