റഷ്യന്‍ സന്ദര്‍ശനത്തിനിടെ മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം കേട്ട് മോഡി ഞെട്ടി, ആ ചോദ്യം ഇതായിരുന്നു...

മാധ്യമ പ്രവര്‍ത്തകര്‍ പ്രശസ്ത വ്യക്തിത്വങ്ങളെ അഭിമുഖം നടത്തുമ്പോള്‍ വീണ്ടു വിചാരമുള്ളവരും നന്നായി ഹോംവര്‍ക്ക് ചെയ്തവരുമായിരിക്കണം. പ്രത്യേകിച്ചും അവര്‍ ലോകോത്തര നേതാക്കളുടെ അഭിമുഖം നടത്തുമ്പോള്‍. അതിനൊരുദാഹരണമാണ് മെഗാന്‍ കെല്ലിയുടെ അഭിമുഖം. റഷ്യന്‍ സന്ദര്‍ശനത്തിനിടയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഏറ്റവും ഞെട്ടിച്ചതും ചിരിപ്പിച്ചതുമായ ചോദ്യം എന്‍ബിസിയുടെ മാധ്യമപ്രവര്‍ത്തക മെഗ്യാന്‍ കെല്ലിയുടേതായിരുന്നു. സംഗതി സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ ഹിറ്റാകുകയും കെല്ലിയെ പരിഹസിച്ച് ട്രോളുകളുടെ പെരുമഴ ഉണ്ടാകുകയും ചെയ്തു.
സെന്റ്പീറ്റേഴ്‌സ് ബര്‍ഗില്‍ റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിനുമായി മോഡിയുടെ കൂടിക്കാഴ്ച റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയതായിരുന്നു മെഗ്യാന്‍ കെല്ലി. എന്നാല്‍ കോണ്‍സ്റ്റന്‍ പാലസില്‍ വെച്ച് മോഡിയും പുടിനുമായുള്ള വിരുന്നിനിടയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയോടെ മാധ്യമ പ്രവര്‍ത്തക ചോദിച്ചത് 'താങ്കള്‍ ട്വിറ്ററില്‍ ഉണ്ടോ?' എന്നായിരുന്നു. ചോദ്യം കേട്ട് ഇന്ത്യന്‍ പ്രധാനമന്ത്രി നന്നായി ചിരിച്ചെന്ന് വേറെ പറയേണ്ടതില്ലല്ലോ. തൊട്ടു പിന്നാലെ തന്നെ പ്രധാനമന്ത്രി മാധ്യമപ്രവര്‍ത്തക കുടയുമായി നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നാലെ കെല്ലിക്ക് കണക്കിന് കിട്ടുകയും ചെയ്തു.
ട്വിറ്ററില്‍ ലോകത്ത് ഏറ്റവും ഫോളോവേഴ്‌സുള്ള മൂന്നാമത്തെയാളാണ് മോഡിയോട് താങ്കള്‍ ട്വിറ്ററിലുണ്ടോയെന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തക ഒരു ഹോം വര്‍ക്കും നടത്തിയില്ലേയെന്നും ഇതു പോലും അറിയാതെയാണോ പരിപാടിക്കിറങ്ങിയത് എന്നും ആള്‍ക്കാര്‍ ചോദിച്ചു.

ട്വിറ്ററില്‍ മൂന്ന് കോടി പേരാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ പിന്തുടരുന്നത്. മേഗാന്‍ കെല്ലിയെ പിന്തുടരുന്നതാകട്ടെ രണ്ടു ലക്ഷം പേരാണ്.

https://www.facebook.com/Malayalivartha






















