കശാപ്പ് നിരോധന വിഷയത്തില്‍ കേന്ദ്രത്തെ എതിര്‍ത്ത് ബി ജെപി മുഖ്യമന്ത്രി

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കന്നുകാലി കശാപ്പ് നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് മേഘാലയിലെ മുതിര്‍ന്ന ബിജെപി നേതാവ് പാര്‍ട്ടി വിട്ടതിനു പിന്നാലെയാണ് പേമ ഖണ്ഡു തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതു തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിച്ചേക്കുമെന്ന് അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പേമ ഖണ്ഡു. സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗവും കൂടി കേട്ടതിനുശേഷം ആവശ്യമായ തിരുത്തല്‍ വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു കഴിഞ്ഞദിവസം പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബീഫ് കഴിക്കുന്നതില്‍ തെറ്റില്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. അരുണാചല്‍ പ്രദേശിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭൂരിഭാഗം പേരും ബീഫ് കഴിക്കുന്നവരാണ്. പാര്‍ട്ടി നേതൃത്വം ജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിക്കണം. വിജ്ഞാപനം തല്‍ക്കാലം പിന്‍വലിക്കണമെന്നും പേമ ഖണ്ഡു ആവശ്യപ്പെട്ടു.
കന്നുകാലി വിഷയത്തില്‍ മേഘാലയയിലെ ഗരോഹില്‍സില്‍നിന്നുള്ള നേതാവ് ബര്‍ണാഡും കേന്ദ്രനയത്തെ വിമര്‍ശിച്ച് പാര്‍ട്ടിയില്‍നിന്നു രാജിവച്ചു. ഗരോഹില്‍സില്‍ ബിജെപി നിര്‍ണായ ശക്തിയായി വളരുന്നതിനിടെയാണു ബര്‍ണാഡിന്റെ രാജി.
https://www.facebook.com/Malayalivartha






















