വിവാദ നടി രാഖി സാവന്തിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

വിവാദമായ പല പ്രസ്താവനകളിലൂടെയും പ്രവര്‍ത്തികളിലൂടെയും പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിച്ച നടിയാണ് രാഖി സാവന്ത്. അത്തരമൊരു പ്രസ്താവന കാരണം നടിക്ക് വീണ്ടും ജാമ്യമില്ലാത്ത അറസ്റ്റ് വാറണ്ട്. രാമായണ കര്‍ത്താവായ വാല്‍മീകിയെ അപമാനിച്ചതിനാണ് താരത്തിനെതിരെയുള്ള ഈ അറസ്റ്റ് വാറണ്ട്. ലുധിയാന കോടതിയാണ് ഇത്തരമൊരു വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
ബോളിവുഡിലെ ഹോട്ട് ഗേള്‍ എന്നറിയപ്പെടുന്ന രാഖി സാവന്തിനെ ഇതേ കേസിന് ഏപ്രില്‍ ആദ്യം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വാത്മീകിയെ അപമാനിച്ചതിനൊപ്പം മതവികാരം വ്രണപ്പെടുത്തിയെന്നുമാണ് നടിക്കെതിരെയുള്ള കേസ്.
വിവാദ പ്രസ്താവനകളിലൂടെയും പ്രവര്‍ത്തികളിലൂടെയും രാഖി സാവന്ത് പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒരു സ്വകാര്യ ടെലിവിഷന്‍ പരിപാടിക്കിടെയാണ് രാഖി സാവന്ത് വാത്മീകിയെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയത്.
https://www.facebook.com/Malayalivartha






















