ഭര്‍ത്താവിനെ താങ്ങിയെടുക്കാന്‍ ഭാര്യയ്ക്ക് ശേഷിയില്ല; തറയിലൂടെ വലിച്ചിഴച്ചു എക്‌സ്‌റേ റൂമിലേയ്ക്ക്, ആ കാഴ്ച ഏവരെയും കണ്ണീരിലാഴ്ത്തി

സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നു വില്‍ചെയറോ സ്ട്രക്ച്ചറോ ലഭിക്കാത്തതു മൂലം രോഗിയായ ഭര്‍ത്താവിനെ ഭാര്യ തറയിലൂടെ വലിച്ചിഴച്ചു കൊണ്ടു പോയി. കര്‍ണ്ണാടകയിലെ ഷിമോഗയിലാണു സംഭവം നടന്നത്. രോഗം മൂലം നടക്കാനോ എഴുന്നേറ്റു നില്‍ക്കാനോ സാധിക്കാത്ത തന്റെ ഭര്‍ത്താവിനെ ആശുപത്രിയിലെ തറയിലൂടെ കാലില്‍ പിടിച്ചു വലിച്ചിഴച്ചു കൊണ്ടു പോകുന്ന ദൃശ്യങ്ങളാണു വാര്‍ത്ത ഏജന്‍സി പുറത്തു വിട്ടിരിക്കുന്നത്.
എക്‌സറേ എടുക്കാന്‍ ഭര്‍ത്താവിനെ കൊണ്ടു പോകാനായി വീല്‍ചെയര്‍ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇതിനെ തുടര്‍ന്നാണ് ഇവര്‍ ഭര്‍ത്താവിന്റെ കാലില്‍ പിടിച്ചു വലിച്ചിഴച്ചു കൊണ്ടു പോയത്. മറ്റുള്ളവര്‍ നോക്കി നില്‍ക്കേയാണു സംഭവം.
ഭര്‍ത്താവിനെ താങ്ങിയെടുത്തു കൊണ്ടു പോകാന്‍ ഇവര്‍ക്ക് ശേഷി ഉണ്ടായിരുന്നില്ല. മാത്രമല്ല സഹായിക്കാനും ആരും എത്തിയില്ല. ഈ കാഴ്ച ഏവരെയും കണ്ണീരിലാഴ്ത്തി. സമാനമായ സംഭവം മുന്വ് ആന്ധ്രാപ്രദേശില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha






















