കേരളത്തെ പാകിസ്ഥാനാക്കിയ ടൈംസ് നൗവിനെ പൊളിച്ചടുക്കി ; മലയാളികളോട് മാപ്പ് പറഞ്ഞു!

മലയാളികള്‍ എന്താ ചുമ്മാതെയാണോ?. വടികൊടുത്തു അടിമേടിക്കുക എന്ന പഴംചൊല്ല് ടൈംസ് നൗ ശരിക്കും പഠിച്ചു . കേരളത്തെ പാകിസ്ഥാനെന്ന് വിശേഷിപ്പിച്ച ടൈംസ് നൗ ഒടുവില്‍ മലയാളികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി. സംഭവം വിവാദമായതോടെയാണ് മാപ്പപേക്ഷയുമായി ചാനല്‍ രംഗത്തെത്തിയത്. കേരളത്തെ പാകിസ്ഥാനെന്ന് വിശേഷിപ്പിച്ചതിന് ടൈംസ് നൗവിനെതിരെ കടുത്ത പ്രതിഷേധവുമായി മലയാളികള്‍ രംഗത്തെത്തുകയായിരുന്നു. ഇതോടെയാണ് ചാനല്‍ മാപ്പു പറഞ്ഞത്.ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ കേരള സന്ദര്‍ശനം സംബന്ധിച്ച റിപ്പോര്‍ട്ടിനിടെയാണ് കേരളത്തെ പാകിസ്ഥാനെന്ന് ചാനല്‍ വിശേഷിപ്പിച്ചത്. ഷാ കൊച്ചിയില്‍ വന്നിറങ്ങിയ ഫൂട്ടേജിനൊപ്പം 'ഷാ ഹീഡ്‌സ് ടു പാകിസ്ഥാന്‍' എന്നാണ് ടൈംസ് നൗ നല്‍കിയിരുന്നത്.
https://www.facebook.com/Malayalivartha






















