സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. അലഹാബാദ്, ചെന്നൈ, ഡല്‍ഹി, ഡെറാഡൂണ്‍, തിരുവനന്തപുരം മേഖലകളിലെ ഫലമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റു മേഖലകളിലെ ഫലവും ഉടന്‍ പ്രഖ്യാപിക്കും. പരീക്ഷാഫലം cbse.nic.in, cbseresults.nic.in, results.nic.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. റോള്‍ നമ്പര്‍, ജനന തീയതി, സ്കൂള്‍ നമ്പര്‍ എന്നിവ നല്‍കി ഫലം അറിയാം.
കഴിഞ്ഞ തവണത്തെ സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം മേയ് 24നും, പ്ലസ് ടു ഫലം മേയ് 28നും പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഇത്തവണ പ്ലസ് ടു ഫലം മേയ് 28ന് തന്നെ പ്രഖ്യാപിച്ചിരുന്നെങ്കിലും, പത്താം ക്ലാസ് ഫലം പതിവിലും വൈകുകയായിരുന്നു.
https://www.facebook.com/Malayalivartha






















