ബസിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

പെട്രോള്‍ പമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആനപ്പാപ്പാനായ കാട്ടുപാറ പ്രവീണ്‍ (34) എന്നയാളാണ് മരിച്ചത്. രാവിലെ ബസ് ജീവനക്കാര്‍ എത്തിയപ്പോഴാണ് കണ്ടത്. ഗാന്ധിനഗറിലെ പെട്രോള്‍ പമ്പില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ സര്‍വീസ് അവസാനിപ്പിച്ച് പാര്‍ക്ക് ചെയ്ത സ്വകാര്യ ബസായിരുന്നു ഇത്.
ബസ് പതിവായി പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്ത് കഴിഞ്ഞ രാത്രിയില്‍ സര്‍വീസ് അവസാനിച്ച് കയറ്റിയിടാന്‍ ഒരുങ്ങുമ്പോള്‍ പ്രവീണിനെ ബസിനുള്ളില്‍ കണ്ടെത്തിയിരുന്നു. ഉറങ്ങുകയായിരുന്ന ഇയാളെ ഇറക്കിവിടാന്‍ ശ്രമിച്ചപ്പോള്‍ താന്‍ ഇറങ്ങിക്കോളാമെന്ന് പറയുകയും തുടര്‍ന്ന ജീവനക്കാര്‍ വീട്ടിലേക്ക് പോകുകയും ചെയ്തിരുന്നു.
എന്നാല്‍ ഇന്ന് രാവിലെ എത്തിയപ്പോള്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായായിരുന്നു. ഗാന്ധിനഗര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha






















