പശുവിനെ രക്ഷിക്കാന്‍ ശ്രമിച്ച പോലീസ് ജീപ്പിഇടിച്ച് ഒരാള്‍ മരിച്ചു

പശുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് ജീപ്പ് ഇടിച്ച് സ്ത്രീ മരിച്ചു. ഉത്തര്‍പ്രദേശിലെ ബലരാംപുരില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉഷ ദേവീ(60) ആണ് മരിച്ചത്. രണ്ട് വയസ്സും നാല് വയസ്സുമുള്ള ഉഷയുടെ കൊച്ചുമക്കള്‍ക്കും അപകടത്തില്‍ പരിക്കേറ്റു. തലനാരിഴയ്ക്കാണ് കുട്ടികള്‍ രക്ഷപ്പെട്ടത്.
പശുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു ഉഷയുടെയും കുട്ടികളുടെയും മേല്‍ ഇടിച്ചുകയറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്തുവച്ചു തന്നെ ഉഷ മരിച്ചു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha






















