ബംഗളൂരുവില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു... ടെന്റില്‍നിന്ന് രാത്രി പുറത്തിറങ്ങിയ പെണ്‍കുട്ടിയെ പിന്നീട് കാണാതായെന്ന് അമ്മ

ബംഗളൂരുവില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കിയശേഷം അബോധാവസ്ഥയില്‍ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച പുലര്‍ച്ചെയാണ് കെ.ജി ഹള്ളി പോലീസ് പട്രോളിങ് സംഘം ചോരവാര്‍ന്ന നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഉടന്‍തന്നെ പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു.
പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുള്ളതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മാനസികാഘാതത്തില്‍നിന്ന് പെണ്‍കുട്ടി മുക്തയായിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. ഗുരുതര പരിക്കേറ്റ പെണ്‍കുട്ടിയുടെ കൈവിരല്‍ വേര്‍പെട്ട നിലയിലാണ്. അപകടനില തരണംചെയ്തിട്ടുണ്ട്.
പെണ്‍കുട്ടിയുടെ അമ്മയെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ താമസിച്ചിരുന്ന ടെന്റില്‍നിന്ന് രാത്രി പുറത്തിറങ്ങിയ പെണ്‍കുട്ടിയെ പിന്നീട് കാണാതായെന്ന് അമ്മ മൊഴി നല്‍കി. ഇവരുടെ കുടുംബത്തെ അടുത്തറിയുന്നവരോ അയല്‍വാസികളോ ആകാം അക്രമം നടത്തിയതെന്ന് കരുതുന്നു. പോലീസ് മൂന്ന് പ്രത്യേക സംഘങ്ങള്‍ രൂപവത്കരിച്ച് അന്വേഷണം തുടങ്ങിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
https://www.facebook.com/Malayalivartha






















