പശുവിനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ നഷ്ടമായത് ഒരു മനുഷ്യജീവന്‍...

റോഡിലൂടെ പോയ പശുവിനെ ഇടിക്കാതിരിക്കാന്‍ വെട്ടിത്തിരിച്ച പോലീസ് ജീപ്പിടിച്ച് വീട്ടമ്മ മരിച്ചു. 60 വയസുളള ഉഷാദേവിയാണ് മരിച്ചത്. അപകടത്തില്‍ ഇവരുടെ രണ്ട് കൊച്ചു മക്കളുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ഹരിയയിലാണ് സംഭവം നടന്നത്.
ഉത്തര്‍പ്രദേശ് പോലീസിന്റെ കണ്‍ട്രോള്‍ റൂം വാഹനമാണ് അപകടമുണ്ടാക്കിയത്. റോഡിലുണ്ടായിരുന്ന പശുവിനെ തട്ടാതിരിക്കാന്‍ ജീപ്പ് വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് വഴിയാത്രക്കാരെ ഇടിക്കുകയായിരുന്നു. ഉഷാദേവി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞു.
ഉഷാദേവിയുടെ രണ്ടും നാലും വയസുള്ള പേരക്കുട്ടികള്‍ക്കും മറ്റൊരു വഴിയാത്രക്കാരനുമാണ് അപകടത്തില്‍ പരിക്കേറ്റത്. മൂന്ന് പേരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസിന്റെ കണ്‍ട്രോള്‍ റൂം വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha






















