ജിഎസ്ടി; സ്വര്‍ണത്തിനു വില കൂടും, മൂന്നു ശതമാനം നികുതി

സ്വര്‍ണത്തിനും റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്കും വിലകൂടും. സ്വര്‍ണത്തിന് മൂന്നു ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നിലവില്‍ രണ്ടു ശതമാനമാണ് നികുതി. ചരക്കുസേവനനികുതി നടപ്പാകുന്നതോടെ സ്വര്‍ണത്തില്‍നിന്നു മാത്രമായി സംസ്ഥാനത്തിനു 300 കോടി രൂപ അധികവരുമാനം ലഭിക്കുമെന്നു ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.
അതേസമയം ബീഡിയെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചില്ല. ബീഡിയ്ക്കു 28 ശതമാനം നികുതി ഏര്‍പ്പെടുത്തും, എന്നാല്‍ അധികസെസ് ഈടാക്കില്ല. സിഗരറ്റിനു 28 ശതമാനം നികുതിക്കു പുറമെ 200 ശതമാനം അധികസെസ് ഈടാക്കും.
മിലിറ്ററി ക്യാന്റീനെ ജിഎസ്ടി പരിധിയില്‍നിന്നു പൂര്‍ണമായി ഒഴിവാക്കിയെങ്കിലും പാരാമിലിറ്ററി, പൊലീസ് ക്യാന്റീനുകള്‍ക്കു പ്രത്യേക ഇളവ് അനുവദിച്ചില്ല. കശുവണ്ടി, കയര്‍, ലോട്ടറി എന്നിവയുടെ നികുതി നിരക്കുകള്‍ തീരുമാനിക്കാനായി ഈ മാസം പതിനൊന്നിനു വീണ്ടും യോഗം ചേരും.
https://www.facebook.com/Malayalivartha






















