കശ്മീരിലെ സംഘര്‍ഷങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ആളികത്തിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി

കശ്മീരിലെ സംഘര്‍ഷങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ആളികത്തിക്കുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആറു മാസം മുമ്പ് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം താന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ഇത് നിഷേധിച്ച ജെയ്റ്റ്‌ലി കശ്മീരില്‍ സമാധാനം പുലരുകയാണെന്ന് അവകാശപ്പെട്ടതായി രാഹുല്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാറും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തെറ്റായ രീതിയിലാണ് കശ്മീര്‍ വിഷയം കൈകാര്യം ചെയ്യുന്നത്. രാജ്യത്ത് നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് കേന്ദ്ര സര്‍ക്കാരിന്റെ കഴിവുകേട് കൊണ്ടാണ്. രാഷ്ട്രീയ നേട്ടത്തിനായി കശ്മീര്‍ വിഷയത്തെ അവര്‍ ഉപയോഗിക്കുന്നതായും രാഹുല്‍ ആരോപിച്ചു.
ഇന്ത്യയുടെ ശക്തിയാണ് കശ്മീര്‍. എന്നാല്‍, ദൗര്‍ബല്യമാക്കി മാറ്റാനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. കശ്മീര്‍ വിഷയത്തില്‍ സ്ഥായിയായ പരിഹാരം കാണണം. സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ വിലക്കുകളും നല്ല ഭാവിക്കായി പിന്‍വലിക്കണം. കശ്മീരിലെ മിടുക്കരായ ജനങ്ങളുടെ കഴിവുകള്‍ താഴ്വരയുടെയും രാജ്യത്തിന്റെയും വികസനത്തിനായി മാറ്റണം. കല്ലെറിയാനായി കശ്മീരികളുടെ കൈകള്‍ ഉപയോഗപ്പെടുത്തരുതെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha






















