ക്രിക്കറ്റ് ടൂര്‍ണമെന്റ്; വിജയികള്‍ക്ക് ട്രോഫിക്ക് പകരം പശുക്കള്‍

ക്രിക്കറ്റ് ടൂര്‍ണമെന്റ് വിജയികള്‍ക്ക് സമ്മാനം പശുക്കള്‍. ഗുജറാത്തിലെ വഡോദരയില്‍ നടത്തിയ ടൂര്‍ണമെന്റിലാണ് ഈ വ്യത്യസ്തമായ ഒരു വിജയ സമ്മാനം നല്‍കിയത്. പശുക്കളെയുംകൊണ്ട് ടൂര്‍ണമെന്റ് നടന്ന മൈതാനത്തില്‍ നില്‍ ക്കുന്ന ടീമംഗങ്ങളുടെ ഫോട്ടോ ഇപ്പോള്‍ വൈറലാവുകയാണ്.
കന്നുകാലികളുടെ കശാപ്പ് നിയന്ത്രണം, പശുവിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരണം എന്നീ ഉദ്ദേശത്തോടയാണ് ട്രോഫികള്‍ക്ക് പകരം പശുവിനെ സമ്മാനമായി നല്‍കിയതെന്നാണ് സംഘാടകര്‍ പറയുന്നത്. റബാരി സമുദായമാണ് ടൂര്‍ ണമെന്റിന്റെ സംഘാടകര്‍ . കന്നുകാലികള്‍ക്കും അവയുടെ സംരക്ഷണത്തിനും വലിയ പ്രാധാന്യം നല്‍കുന്ന ജന സമൂഹമാണ് റബാരി.
കഴിഞ്ഞ വര്‍ഷം കളിയില്‍ മാന്‍ ഓഫ് ദി മാച്ച് ആയ പ്രതിഭയ്ക്ക് പശുവിനെയായിരുന്നു സമ്മാനമായി സംഘാടകര്‍ നല്‍കിയിരുന്നു.
സമൂഹത്തിലെ പ്രധാന ഘടകമാണ് പശു എന്ന സന്ദേശമാണ് ഈ ടൂര്‍ണമെന്റിലൂടെ തങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നു. റബാരി സമുദായം കാലികളെ സംരക്ഷിക്കുന്നതിന് എന്നും മുന്‍ഗണന നല്‍കിയിട്ടുള്ള സമൂഹമാണ് ഞങ്ങളുടേതെന്നും. ടൂര്‍ണമെന്റിന്റെ സംഘാടകനായ പ്രകാശ് റബാരി പറയുന്നു.
ഇത്തരത്തില്‍ ഒരു സമ്മാനം ലഭിച്ചതങ്ങള്‍ അതീവ സന്തുഷ്ടരാണെന്ന് കളിക്കാര്‍ അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha






















