താലികെട്ടുന്നതിന് മുമ്പ് നൃത്ത പരിപാടി...വരന് സംഭവിച്ചത്...

വിവാഹത്തിന് മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കേ നവവരന്‍ ഹൃദയാഘാതം മൂലം മരിച്ചു. വിവാഹ ആഘോഷങ്ങളുടെ ഭാഗമായി നടന്ന നൃത്ത പരിപാടിയില്‍ പങ്കെടുക്കവെയാണ് ദാരുണമായ സംഭവം ഉണ്ടായത്. ബീഹാറിലെ കൈമൂര്‍ ജില്ലയിലാണ് സംഭവം. 25കാരനായ ശശികാന്ത് പാണ്ഡെയാണ് തന്റെ വിവാഹ വേദിയില്‍ മരിച്ചത്.
വിവാഹ ചടങ്ങുകള്‍ക്ക് തൊട്ടു മുമ്പ് വേദിക്ക് സമീപം സുഹൃത്തുക്കളോടൊപ്പം നൃത്തം വയ്ക്കുകയായിരുന്ന ശശികാന്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ഇയാളെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സരാന്‍പൂര്‍ വില്ലേജിലെ ദയ ശങ്കര്‍ പാണ്ഡെയുടെ മകനാണ് ശശികാന്ത്. ബിരുദ പഠനത്തിനു ശേഷം അച്ഛനോടൊപ്പം ഗ്രാമത്തില്‍ കട നടത്തുകയായിരുന്നു ഇദ്ദേഹം.
https://www.facebook.com/Malayalivartha






















