ബുക്ക് ചെയ്ത സീറ്റ് ലഭിച്ചില്ല, യാത്രക്കാരന് നഷ്ടപരിഹാരമായി 75,000 രൂപ നല്‍കാന്‍ വിധി

ബുക്ക് ചെയ്തിട്ടും യാത്രക്കാരന് സീറ്റ് ലഭിക്കാതിരുന്നതിന് റെയില്‍വേ 75,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഡല്‍ഹി സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര വിഭാഗം. സംഭവസമയം ട്രെയിനിലുണ്ടായിരുന്ന ടി.ടി.ആറിന്റെ ശമ്പളത്തില്‍ നിന്ന് നഷ്ടപരിഹാരത്തിന്റെ മൂന്നിലൊന്ന് ഈടാക്കണം.
ഡല്‍ഹി സ്വദേശിയുടെ പരാതിയിലാണ് റെയില്‍വേക്കെതിരെ നടപടി. പരാതിക്കാരന്‍ 2013 മാര്‍ച്ച് 30ന് ദക്ഷിണ്‍ എക്‌സ്പ്രസില്‍ വിശാഖപട്ടണത്ത് നിന്ന് ഡല്‍ഹിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുകയും ഉറപ്പുവരുത്തുകയും ചെയ്തിരുന്നു.
എന്നാല്‍, യാത്രക്കിടെ മറ്റുള്ളവര്‍ സീറ്റ് കൈക്കലാക്കുകയും ബഹളം വെക്കുകയും ചെയ്തതായി വ്യക്തമാക്കിയാണ് പരാതിക്കാരന്‍ ഉപഭോക്തൃവിഭാഗത്തെ സമീപിച്ചത്.
https://www.facebook.com/Malayalivartha






















