ഒഡീഷയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു, നിരവധിപേര്‍ക്ക് പരിക്ക്

ഒഡീഷയിലെ കന്ദമാലിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. പത്തു സൈനികര്‍ക്കു പരിക്കേറ്റു. ഞായറാഴ്ച രാത്രി ബലിഗുദയിലെ വനത്തില്‍ പതിയിരുന്ന മാവോയിസ്റ്റുകള്‍ സൈനികര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിലെ സൈനികനായ ലക്ഷ്മീകാന്ദ് ജയിനാണ് മരിച്ചത്. മാവോയിസ്റ്റ് ആക്രമണത്തെ തുടര്‍ന്നു സൈന്യം ശക്തമായി തിരിച്ചടിച്ചു. പരിക്കേറ്റ മൂന്നു സൈനികരെ ബലിഗുദയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഗുരുതരമായി പരിക്കേറ്റവരെ ബര്‍ഹാംപുരിലെ എംകെസിജി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിയും പോലീസ് മേധാവി അറിയിച്ചു.
https://www.facebook.com/Malayalivartha






















