ശ്രീനാരായണ ഗുരുവിനെ തഴഞ്ഞ് കേന്ദ്രം; ഗുരുവിന്റെ നാമം ഒരു സര്‍വ്വകലാശാലകള്‍ക്കും നല്‍കില്ല

കേരളത്തിന്റെ ഗുരിവിനെ തഴഞ്ഞ് കേന്ദ്ര ഉത്തരവ്.കേരളത്തിലെ കേന്ദ്ര സര്‍വകലാശാലക്ക് ശ്രീനാരായണ ഗുരുവിന്റെ പേരിടണമെന്ന നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ തള്ളി. പുതുതായി തുടങ്ങുന്ന കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അതാത് സംസ്ഥാനത്തിന്റയോ സ്ഥലത്തിന്റെയോ പേരിടുക എന്നതാണ് സര്‍ക്കാരിന്റെ പുതിയ നയമെന്ന് കേന്ദ്ര മനവശേഷിമന്ത്രി പ്രകാശ് ജാവഡേക്കര്‍ അറിയിച്ചു.
വിഷയം നേരത്തെ ലോക് സഭയില്‍ ഉന്നയിച്ചിരുന്നു ഇതിന് രേഖാമൂലമുള്ള വിശദീകരണമാണ് മന്ത്രി നല്‍കിയത്.സ്ഥാപനങ്ങള്‍ക്ക് മഹത് വ്യക്തികളുടെ പേര് നല്‍കിയാല്‍ അത് മറ്റു സംസ്ഥാനങ്ങളും അതുപോലുള്ള ആവശ്യങ്ങളുയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ പാര്‍ളമെന്റില്‍ ഗുരുവിന്റെ പ്രതിമസ്ഥാപിക്കുന്ന കാര്യം സജീവ പരിഗണനയിലാണ്. ഇതു സംബന്ധമായ തീരുമാനമെടുക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പാര്‍ളമെന്ററി കാര്യാലയത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിമയുടെ കാര്യം തീരുമാനിക്കുന്ന ലോക് സഭാ സ്പീകര്‍ അധ്യക്ഷയായിട്ടുള്ള സമിതി പരിശോധിച്ച് അന്തിമ തീരുമാനമെടുക്കും.
ഗുരുവിന്റെ പ്രതിമസ്ഥാപിക്കുന്നതു മായി ബന്ധപ്പെട്ട വിഷയം സെക്രട്ടറിയേറ്റിന് വിട്ടിട്ടുണ്ടെന്ന് പാര്‍ശമെന്ററി കാര്യാലയം കെ.വി തോമസ് എംപിയെ അറിയിച്ചിട്ടുണ്ട്. നേരത്തെ എംപി പ്രതിമസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു
https://www.facebook.com/Malayalivartha






















