കോടനാട് കൊലക്കേസ്: രണ്ടാം പ്രതിയായ സയന്റെ അറസ്റ്റ് രേഖപ്പെടുത്തി

ജയലളിതയുടെ വേനല്‍ക്കാല വസതിയായ കോടനാട് എസ്‌റ്റേറ്റിലെ കാവല്‍ക്കാരനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയായ സയന്റെ അറസ്റ്റ് രേഖപ്പെടുത്തി. പാലക്കാട് കണ്ണാടിയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സയന്‍. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് സയനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇയാളെ ഇന്ന് കോത്തഗിരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.
ഏപ്രില്‍ 29നാണ് സയനും കുടുംബവും സഞ്ചരിച്ച കാര്‍ പാലക്കാട് ദേശീയപാതയില്‍ കണ്ണാടിയില്‍ വച്ച് അപകടത്തില്‍പ്പെട്ടത്. എന്‍ജിന്‍ തകരാറ് മൂലം നിറുത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നില്‍ കാര്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ സയന്റെ ഭാര്യ വിനുപ്രിയ, മകള്‍ നീതു എന്നിവര്‍ മരണമടഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























