വിവാഹ പാര്‍ട്ടിയില്‍ ഭക്ഷ്യവിഷബാധ 200 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഉത്തര്‍പ്രദേശിലെ മൗ ജില്ലയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്നു 200 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൗവിലെ കോപ്പഗാനില്‍ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ഇവരെ സമീപത്തുള്ള ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷണം കഴിച്ചശേഷം അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലും ഇത്തരത്തിലൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉത്തര്‍പ്രദേശിലെ ബാറെയ്ച്ചില്‍ ഇഫ്താര്‍ വിരുന്നില്‍ ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ അനുഭവപ്പെട്ടിരുന്നത്. ഭക്ഷ്യവിഷബാധയെ തുടര്‍ന്നു 175 പേരെയാണ് അന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
https://www.facebook.com/Malayalivartha























