Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

പണം നിക്കറിലിട്ട് ആടിന് മുന്നില്‍ വെച്ച് കുളിക്കാന്‍ പോയ ഉടമയ്ക്ക് സംഭവിച്ചത്

07 JUNE 2017 02:31 PM IST
മലയാളി വാര്‍ത്ത

More Stories...

പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലില്‍ വലിയ മാറ്റത്തിന് എഫ്എസ്എസ്എഐ

ഏഷ്യന്‍ ഗെയിംസില്‍ പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം

"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...

'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

പണം നിക്കറിലിട്ട് ആടിന് മുന്നില്‍ വെച്ച് കുളിക്കാന്‍ പോയ യുവാവിന്റെ അവസ്ഥ നോക്കണേ, താന്‍ കുഞ്ഞിനെ പോലെ പരിപാലിക്കുന്ന ആടുകള്‍ തനിക്കിട്ടു പണിതന്നു എന്നാണ് യുവാവ് പറയുന്നത്. ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയിലെ സിലുവാപൂര്‍ ഗ്രാമത്തില്‍ സര്‍വേശ് കുമാര്‍ പാല്‍ എന്നയാള്‍ നിക്കറിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന പണം ആട് കടിച്ചു തിന്നുകയായിരുന്നു. താന്‍ ഭദ്രമായി സൂക്ഷിച്ചുവെച്ച പണം ആടുകള്‍ ഒരിക്കലും ദുരുപയോഗം ചെയ്യില്ലെന്ന് കരുതിയ പണമാണ് നഷ്ടമായതെന്ന് സര്‍വേശ് കുമാര്‍ നെടുവീര്‍പ്പിട്ടുകൊണ്ടുപറയുന്നു.

വീടുപണിക്കായി കട്ടവാങ്ങാന്‍ സൂക്ഷിച്ചിരുന്ന 66,000 രൂപയാണ് ആടുകള്‍ വിഴുങ്ങിയത്. തിങ്കളാഴ്ചയാണ് സംഭവം. പുതിയ 2000 ന്റെ 31 നോട്ടുകളായിരുന്നു ആടുകള്‍ ചവച്ചരച്ചത്. ഈ കാഴ്ച കണ്ട് ഓടിയെത്തിയ സര്‍വേശ് പാലിന് തിരിച്ചു കിട്ടിയതാകട്ടെ 2000 ന്റെ രണ്ടു നോട്ടുകള്‍ മാത്രം. അതാകട്ടെ കീറിപ്പറിഞ്ഞുപോവുകയും ചെയ് തിരുന്നു. 

സാധാരണ പേപ്പര്‍ ഉള്‍പ്പെടെ ഇഷ്ടമുള്ളവയെല്ലാം തിന്നാറുള്ള ആട് പണം തിന്നുന്നത് മാത്രം താന്‍ കണ്ടിട്ടില്ലെന്നാണ് സര്‍വേശ് പറയുന്നത്. ഒരു കുഞ്ഞിനെ പോലെ സ്നേഹിക്കുന്ന ആട് പണം തിന്നുപോയി എന്തു ചെയ്യാനാണെന്ന് സര്‍വേശ് ചോദിക്കുന്നു. 

അതേസമയം പണം തിരിച്ചെടുക്കാന്‍ നിരവധി നിര്‍ദേശങ്ങള്‍ ഗ്രാമീണരില്‍ നിന്നും ഉണ്ടായി. വയറിളക്കാനും ഛര്‍ദ്ദിക്കാനുമുള്ള മരുന്ന് കൊടുത്ത് പണം തിരിച്ചെടുക്കാന്‍ ചിലര്‍ പറഞ്ഞു. എന്നാല്‍ മറ്റ് ചിലര്‍ ദൗര്‍ഭാഗ്യം കൊണ്ടുവന്ന ആടിനെ കശാപ്പുകാരന് വില്‍ക്കാനാണ് പറഞ്ഞത്. 

ഗൗരവതരമായ കുറ്റകൃത്യം ചെയ്ത ആടിനെ പോലീസിന് കൈമാറാനും ചിലര്‍ പറഞ്ഞു. എന്തായാലും ആടിനെ കാണാന്‍ ഇപ്പോള്‍ പല സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ സര്‍വേശിന്റെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പലരും ആടിനൊപ്പം നിന്ന് സെല്‍ഫിയും എടുക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലില്‍ വലിയ മാറ്റത്തിന് എഫ്എസ്എസ്എഐ  (49 minutes ago)

അങ്ങയുടെ കുടുംബത്തിനു സിനിമയെടുക്കാൻ പാവങ്ങളെ വ്യാജ സർട്ടിഫിക്കറ്റ് കൊടുത്ത് വഴിയാധാമാ ക്കി ഉണ്ടാക്കിയ പണം വേണം എന്ന് നിർബന്ധമുണ്ടെങ്കിൽ ഒരു കാര്യം മാത്രം ഓർമ്മിപ്പിക്കുന്നു; ഇങ്ങനെയുള്ള ആവശ്യങ്ങൾക്ക്  (52 minutes ago)

രമ്യാഹരിദാസിന്റെ മണ്ഡലത്തിലെ രണ്ടുസീറ്റും യുഡിഎഫിന് നഷ്ടമായി  (54 minutes ago)

കേരള പൊലീസ് സംഘടനാ പുനഃക്രമീകരണം റദ്ദാക്കി ഹൈക്കോടതി  (1 hour ago)

വന്യജീവി ആക്രമണം: ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി  (1 hour ago)

വീട്ടിലെ വെള്ളത്തൊട്ടിയില്‍ വീണ് രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ഹൈക്കോടതിയിൽ ഹർജിയെ എതിർത്ത് സർക്കാർ  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം  (1 hour ago)

Judge അതിജീവിതയ്ക്ക് വികാരനിർഭര കത്തുമായി ജഡ്ജി  (1 hour ago)

മൂവാറ്റുപുഴയില്‍ ലിഫ്റ്റ് തകര്‍ന്ന് വീണ് 19 കാരന് ദാരുണാന്ത്യം  (1 hour ago)

നാളെ മുതൽ മഴ ശക്തമാകും,  (1 hour ago)

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വേണം  (1 hour ago)

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (3 hours ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (3 hours ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (4 hours ago)

Malayali Vartha Recommends