ഹിസ്ബുള്‍ കമാന്‍ഡര്‍ സബ്‌സര്‍ ഭട്ടിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ഭീകരന്‍ പോലീസില്‍ കീഴടങ്ങി

ജമ്മു കാഷ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ കമാന്‍ഡര്‍ സബ്‌സര്‍ ഭട്ടിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ഭീകരന്‍ പോലീസില്‍ കീഴടങ്ങി. ഡാനിഷ് അഹമ്മദ് എന്നയാളാണ് ഹന്ദ്വാരയിലെ പോലീസ് സ്‌റ്റേഷനിലെത്തിയ കീഴടങ്ങിയത്.
ഡെറാഡൂണിലെ ഡൂണ്‍ പിജി കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് ഡാനിഷ്. കഴിഞ്ഞ മാസം ത്രാലില്‍ നടന്ന സബ്‌സര്‍ ഭട്ടിന്റെ സംസ്‌കാര ചടങ്ങില്‍ ഡാനിഷ് ഉള്‍പ്പെടെ നിരവധി ഹിസ്ബുള്‍ ഭീകരര്‍ പങ്കെടുത്തിരുന്നു. സംസ്‌കാര ചടങ്ങില്‍ കൈയില്‍ ഗ്രനേഡുമായി ഡാനിഷ് പങ്കെടുക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.
https://www.facebook.com/Malayalivartha























