ബാഗിനുള്ളില്‍ വെടിയുണ്ട; വിമാനം കയറാനെത്തിയ മലയാളി അറസ്റ്റില്‍

മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ വെടിയുണ്ടകളുമായി വിമാനം കയറാനെത്തിയ മലയാളി യുവാവ് അറസ്റ്റിലായി. കാസര്‍കോട് സ്വദേശിയായ മുഹമ്മദ് ഷെഫീഖ് ആണ് അറസ്റ്റിലായത്. പിതാവിന്റെ ചികില്‍സാര്‍ഥം ഡല്‍ഹി വഴി ചൈനയിലേക്കു പോകാന്‍ കുടുംബസമേതം എത്തിയതായിരുന്നു. മംഗളുരുവില്‍നിന്നു വിമാനമാര്‍ഗം ഡല്‍ഹിയിലെത്തി അവിടെനിന്നു ചൈനയിലേക്കു പോകാനായിരുന്നു പരിപാടി. അറസ്റ്റിലായ ഇയ്യാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജാമ്യത്തില്‍ വിവിട്ടയച്ചു.
മംഗളൂരു വിമാനത്താവളത്തില്‍ പരിശോധനക്കിടെ ബാഗില്‍ അഞ്ചു വെടിയുണ്ടകളാണ് കണ്ടെത്തിയത്. തുടര്‍ന്നു വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ ബജ്‌പെ പൊലീസിനു കൈമാറി. പിതാവിനു ലൈസന്‍സുള്ള തോക്കുണ്ടെന്നും പിതാവിന്റെ ബാഗ് താന്‍ എടുത്തപ്പോള്‍ അബദ്ധത്തില്‍ അതിനകത്തു പെട്ടുപോയതാണെന്നുമാണു മുഹമ്മദ് ഷെഫീഖ് കോടതി മുന്‍പാകെ ബോധ്യപ്പെടുത്തിയത്.
മുഹമ്മദ് ഷെഫീഖിനെ വിട്ടയക്കുംമുമ്പ് ഏതെങ്കിലും വിധത്തിലുള്ള ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നും പൊലീസ് ഉറപ്പുവരുത്തി.
https://www.facebook.com/Malayalivartha























