യോഗി ആദിത്യനാഥിനെ വെല്ലുവിളിച്ചു ബിജെപി നേതാവ്; ഇസ്ലാം മതം സ്വീകരിക്കുമെന്ന് ഭീക്ഷണി

ഇസ്ലാം മതം സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി lബിജെപി നേതാവ്. ഉന്നത കുലജാതരായ ഹിന്ദുക്കള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് ബിജെപി നേതാവിന്റെ മുന്നറിയിപ്പ്. യുപിയിലെ മൊറാദാബാദില്‍ നിന്നുള്ള കണ്‍വീനര്‍ നിന്നുള്ള നേതാവാണ് ഭീഷണി മുഴക്കിയ അഗര്‍വാള്‍. ജൂലൈ ഒന്നിന് ബിജെപിയില്‍ ചേരുമെന്നാണ് ഭീഷണി. യോഗി ആദിത്യനാഥിന്റെ ഭരണത്തിന് കീഴില്‍ ഉന്നത ജാതിയില്‍പ്പെട്ട ഹിന്ദുക്കള്‍ സുരക്ഷിതരല്ലെന്നും കൊലചെയ്യപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നുവെന്നാണ് അഗര്‍വാളിന്റെ ആരോപണം. ഇതിനെല്ലാം പുറമേ ഹിന്ദുക്കള്‍ കവര്‍ച്ച ചെയ്യപ്പെടുന്നുണ്ടെന്നും നേതാവ് ആരോപിക്കുന്നു.
യോഗി ആദിത്യനാഥിന്റെ സര്‍ക്കാരിന്റെ മുന്‍ഗണനാക്രമങ്ങളില്‍ വ്യത്യാസം വന്നുവെന്നും സംസ്ഥാനത്ത് ബിജെപി ഭരിയ്ക്കുമ്പോള്‍ പാര്‍ട്ടി നേതാക്കള്‍ പോലും സുരക്ഷിതരല്ലെന്നും ഉന്നതകുലജാതരായ ഹിന്ദുക്കളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ആരുമില്ലെന്നും നേതാവ് ആരോപിക്കുന്നു. വിവരാവകാശ പ്രവര്‍ത്തകന്‍ കൂടിയായ അഗര്‍വാള്‍ നേരത്തെ ബിഎസ്പിയും സമാജ് വാദി പാര്‍ട്ടിയും അധികാരത്തിലിരിക്കെ നിരവധി അഴിമതികള്‍ നേരത്തെ അദ്ദേഹം പുറത്തുകൊണ്ടുവന്നിട്ടുണ്ട്.
അഴിമതിയെക്കുറിച്ച് സമര്‍പ്പിച്ച പരാതികള്‍ യോഗി ആദിത്യനാഥ് ചിരിച്ചു തള്ളുകയായിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. ഉന്നത ജാതിക്കാരനായതാണ് തനിയ്ക്ക് പറ്റിയ തെറ്റെന്നും ഇസ്ലാം മതം സ്വീകരിക്കാന്‍ തീരുമാനിച്ചുവെന്നുമാണ് അഗര്‍വാള്‍ പറയുന്നത്. ഇസ്ലാം മതം സ്വീകരിച്ച ശേഷവും ബിജെപി അംഗമായി തുടരുമെന്നും അഗര്‍വാള്‍ പറയുന്നു.
https://www.facebook.com/Malayalivartha























