മധ്യപ്രദേശില്‍ പടക്ക ഫാക്ടറിയില്‍സ്‌ഫോടനം, 14പേര്‍ കൊല്ലപ്പെട്ടു

മധ്യപ്രദേശിലെ ബലാഗട്ട് ജില്ലയിലെ പടക്ക ഫാക്ടറിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 14പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.സ്‌ഫോടനം നടന്ന് പതിനഞ്ചു മിനിറ്റുകള്‍ക്ക് ശേഷമാണ് രക്ഷാസേന സംഭവ സ്ഥലത്ത് എത്തിയത്.
അപ്പോഴേക്കും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ അവസ്ഥയിലായിരുന്നു.ഫാക്ടറിയിലെ തൊഴിലാളികളുടെ അശ്രദ്ധമൂലമാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സ്‌ഫോടനം നടന്ന സമയത്ത് നാല്‍പ്പതോളം തൊഴിലാളികള്‍ ഫാക്ടറിയിലുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
https://www.facebook.com/Malayalivartha























