ഇന്ധനവില ദിവസവും പുതുക്കാന്‍ പൊതുമേഖല എണ്ണക്കമ്പനികളുടെ തീരുമാനം

ഇന്ധനവില ദിവസവും പുതുക്കാന്‍ പൊതുമേഖല എണ്ണക്കമ്പനികളുടെ തീരുമാനം. ഈ മാസം 16 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. നേരത്തേ, അഞ്ചു നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പാക്കിയിരുന്നു. വിശാഖപട്ടണം, പുതുച്ചേരി. ജംഷഡ്പൂര്‍, ചണ്ഡിഗഡ്, ഉദയ്പൂര്‍ എന്നിവിടങ്ങളിലായിരുന്നു ഇത്.
ആഗോള വിപണിയില്‍ എണ്ണവില ദിനംപ്രതി പുതുക്കുന്ന രീതിയാണ് ഉള്ളത്. ഇതിന്റെ ചുവടുപിടിച്ചാണ് രാജ്യത്തും ഇത് നടപ്പിലാക്കാന്‍ എണ്ണക്കന്പനികള്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha






















