വേഗത്തില്‍ കുതിക്കാന്‍ തയ്യാറായി ഇന്ത്യന്‍ റെയില്‍വേ

യാത്രക്കാരുടെ പരാതികള്‍ റെയില്‍വെ സോഷ്യല്‍ മീഡിയ വഴി പരിഹരിക്കുന്നു. ട്വിറ്ററിലൂടെ ദിനം പ്രതിവരുന്ന പരാതികളില്‍ 3000 പരാതികളാണ് റെയിവെ ദിവസവും പരിഹരിക്കുന്നത്. ഇതു വരെ 3.78 ലക്ഷം ട്വീറ്റര്‍ പരാതികളാണ് പരിഹരിച്ചത്. ദിവസേനെ റെയില്‍വെയ്ക്കു ലഭിക്കുന്ന 6500 ഓളം സന്ദേശങ്ങളില്‍ 3000 ഓളം പരാതികളാണ്. സോഷ്യല്‍ മീഡിയ വഴിയുള്ള ബന്ധം സ്ഥിരം യാത്രക്കാരുമായി നിരന്തരം ബന്ധം പുലര്‍ത്താന്‍ സഹായിക്കുന്നുണ്ടെന്നു റെയില്‍വെ മന്ത്രാലയം അറിയിച്ചു.
ബിജെപി അധികാരത്തിലേറിയുടന്‍ റെയില്‍വെ മന്ത്രിയായ സുരേഷ് പ്രഭു മന്ത്രിയായി അധികാരത്തിലേറിയുടാന്‍ സോഷ്യല്‍ മീഡിയ പ്രയോജനപ്പെടുത്തി ആളുകളുമായി ഇടപെടാന്‍ തുടങ്ങിയിരുന്നു. സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ പരിശോധിക്കുന്നതിനു വേണ്ടി 68 ഡിവിഷനുകളിലായി 150 ജീവനക്കാരെയാണ് റെയില്‍വെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha






















