ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം; സുപ്രീംകോടതി സ്‌റ്റേ ചെയ്തു

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം സുപ്രീംകോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തു. ആധാറില്ലാത്തവര്‍ക്കും റിട്ടേണ്‍ സമര്‍പ്പിക്കാം. ഇക്കാര്യത്തില്‍ ഭരണഘടന ബെഞ്ച് തീരുമാനമെടുക്കുന്നതുവരെയാണ് സ്‌റ്റേ. ആധാര്‍ ഉള്ളവര്‍ ജൂലൈ ഒന്നിനകം പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യണം. അല്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാകും. ആധാര്‍ കാര്‍ഡുള്ളവര്‍ മാത്രം അത് പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചാല്‍ മതിയെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ആധാറില്‍നിന്നു വ്യക്തികളുടെ വിവരങ്ങള്‍ പുറത്തുപോകുമെന്ന ആശങ്ക വ്യാപകമാണ്. ഇതു തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ ചെയ്യേണ്ടത് താഴെ ചേര്‍ക്കുന്നു:
രണ്ടു പടികളിലൂടെ ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാം.
www.incometaxindiaefiling.gov.in എന്ന ആദായ നികുതി വകുപ്പിന്റെ വെബ് സൈറ്റില്‍ ഇവ ബന്ധിപ്പിക്കാനുള്ള സൗകര്യമുണ്ട്.
ആദായ നികുതി വകുപ്പിന്റെ ഇ ഫയലിങ് പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്നു ലോഗിന്‍ ചെയ്യുക. ലോഗിന്‍ ഐഡി, പാസ് വേഡ്, ജനന തീയതി ഇവ സഹിതം ലോഗിന്‍ ചെയ്യുക.
ആധാറും പാനും ബന്ധിപ്പിക്കാനുള്ള ലിങ്ക് ജാലകം തുറന്നു വരും
പേര്, ജനന തീയതി, സ്ത്രീയോ പുരുഷനോ എന്നിവ ജാലകത്തില്‍ തെളിയുന്നു. അവ ശരിയെന്ന് ഒന്നു കൂടി ഉറപ്പാക്കുക. അവയും ആധാര്‍ കാര്‍ഡിലെ വിവരങ്ങളും ഒന്നു തന്നെയെന്നു ഉറപ്പാക്കുക.
അവ രണ്ടും ശരിയെങ്കില്‍ ലിങ്ക് നൗ എന്ന ഭാഗത്തു ക്ലിക്ക് ചെയ്യുക. ഇരു കാര്‍ഡ് നമ്പറുകളും ബന്ധിപ്പിച്ചതായി സന്ദേശം ലഭിക്കും.
പാന്‍ കാര്‍ഡിലെയും ആധാര്‍ കാര്‍ഡിലെയും വിവരങ്ങള്‍ വ്യത്യസ്തമെങ്കില്‍ ഉചിതമായ തെളിവുകള്‍ സഹിതം അവ തിരുത്തുക.
പേരു മാറ്റമുണ്ടെങ്കില്‍ ആധാര്‍ വെബ് സൈറ്റില്‍ ലോഗിന്‍ ചെയ്യുക. അതിനായി പാന്‍ കാര്‍ഡിന്റെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് അപ് ലോഡ് ചെയ്യുക.
മറ്റൊരു വഴി. പേരു മാറ്റമുള്ളവര്‍ക്ക് ആദായ നികുതി വകുപ്പ് വെബ് സൈറ്റില്‍ നിന്നു വണ്‍ ടൈം പാസ് വേഡ് അയച്ചു നല്‍കും. ആധാറില്‍ റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്കാണു സന്ദേശം വരിക. ഈ വണ്‍ ടൈം പാസ് വേഡ് ഉപയോഗിച്ചു രണ്ടും ബന്ധിപ്പിക്കാം.
https://www.facebook.com/Malayalivartha






















