യേശുക്രിസ്തുവിനെ തെറ്റായ രീതിയില്‍ പരാമര്‍ശിച്ച് ഗുജറാത്ത് പാഠപുസ്തകം

ഗുജറാത്തിലെ ഒമ്പതാം ക്ലാസ്സ് ഹിന്ദി പാഠപുസ്തകത്തില്‍ യേശുക്രിസ്തുവിനെ തെറ്റായ രീതിയില്‍ പരാമര്‍ശിച്ചു. യേശുക്രിസ്തുവിനെ പിശാച് എന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് പാഠപുസ്തകത്തില്‍. ഒന്‍പതാം ക്ലാസിലെ ഇന്ത്യന്‍ സംസ്‌കാരവുമായി ബന്ധപ്പെട്ടുള്ള ഗുരുശിഷ്യ ബന്ധത്തെക്കുറിച്ചുള്ള പാഠഭാഗത്താണ് വിവാദപരാമര്‍ശം.
ക്രിസ്തുവിനെ പിശാചായ യേശു എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ക്രിസ്തീയ വചനങ്ങള്‍ക്കൊപ്പമാണ് ഈ വിശേഷണം കടന്നുകൂടിയത്.സംഭവം വിവാദമായതോടെ സംസ്ഥാന സര്‍ക്കാരിനെതിരെയും വിദ്യാഭ്യാസവകുപ്പിനെതിരെയും പ്രതിഷേധം ശക്തമായിട്ടുണ്ട്. സംഭവിച്ചത് അച്ചടിപ്പിശക് മാത്രമാണ് എന്നാണ് വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന വിശദീകരണം.
അതേസമയം പാഠപുസ്‌കത്തിലെ ഈ പരാമര്‍ശം ഒരു മാസം മുന്‍പേ ചൂണ്ടിക്കാട്ടിയതാണെന്നും എന്നാല്‍ തിരുത്തിയില്ലെന്നും ക്രിസ്ത്യന്‍ സംഘടനകള്‍ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha






















