അമിതമായ ലൈംഗികാസക്തി തടയാന്‍... മതപണ്ഡിതന്റെ വിചിത്രമായ നിര്‍ദ്ദേശം

അമിതമായ ലൈംഗികാസക്തി ഒഴിവാക്കാന്‍ സ്ത്രീകള്‍ ചേലാകര്‍മ്മം ചെയ്യണമെന്ന് വിവാദ മതപണ്ഡിതന്‍ ഷകിര്‍ എല്‍സയെദ്. വിര്‍ജീനിയയിലെ വിവാദ ഇമാമാണ് എല്‍സയെദ്. വിര്‍ജീനിയയിലെ ഒരു ഇസ്ലാമിക് സെന്ററില്‍ നടത്തിയ പ്രഭാഷണത്തിലാണ് ഇമാമിന്റെ വിവാദ നിര്‍ദ്ദേശം.
ആണ്‍കുട്ടികള്‍ ചേലാകര്‍മ്മം ചെയ്യുന്നത് സുന്നത്തായ കാര്യമാണ്. പെണ്‍കുട്ടികള്‍ ഇത് ചെയ്താല്‍ ആദരണീയമായ കാര്യവും. ഒരു മുസ്ലീം ഗൈനക്കോളജിസ്റ്റിന് പറയാന്‍ കഴിയുന്ന കാര്യങ്ങളാണ് ഇതെന്നും ഇമാം കൂട്ടിച്ചേര്‍ത്തു.
സ്ത്രീകളുടെ ലൈംഗികാവയവത്തിലെ സചേതനമായ ഭാഗം മുറിച്ചു മാറ്റണമെന്നാണ് ഇമാമിന്റെ നിര്‍ദ്ദേശം. ഇമാമിന്റെ വിവാദ പ്രസംഗം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. നേരത്തെയും വിവാദ പ്രസ്താവനകളിലൂടെ കുപ്രസിദ്ധനായ ഇമാമാണ് എല്‍സയെദ്.
https://www.facebook.com/Malayalivartha






















