ബദരിനാഥില്‍ ഹെലികോപ്ടര്‍ അപകടം : നിയന്ത്രണം നഷ്ടപ്പെട്ട ഹെലികോപ്റ്ററില്‍ നിന്ന് രക്ഷപ്പെടാനായി പുറത്തേക്ക് ചാടിയ എന്‍ജിനീയര്‍ക്ക് ദാരുണാന്ത്യം

നിയന്ത്രണം നഷ്ടപ്പെട്ട ഹെലികോപ്റ്ററില്‍ നിന്ന് രക്ഷപ്പെടാനായി പുറത്തേക്ക് ചാടിയ ആള്‍ പങ്ക തട്ടി കഴുത്തു മുറിഞ്ഞ് മരിച്ചു. ഹെലികോപ്റ്ററിലെ എന്‍ജിനീയര്‍ അസം സ്വദേശി വിക്രം ലാംബയാണ് മരിച്ചത്.
ഹെലികോപ്റ്റര്‍ താഴെ വീണെങ്കിലും പൈലറ്റും സഹപൈലറ്റും അഞ്ച് യാത്രക്കാരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ശനിയാഴ്ച രാവിലെ 7.45 ഓടെയാണ് സംഭവം. ബദരീനാഥില്‍ നിന്ന് ഹരിദ്വാറിലേക്ക് പറക്കാന്‍ തുടങ്ങുകയായിരുന്നു ഹെലികോപ്റ്റര്‍ പറന്നുയര്‍ന്ന ഉടന്‍ ഹെലികോപ്റ്ററിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഇതോടെ പുറത്തേക്ക് ചാടിയ വിക്രം ലാംബയുടെ കഴുത്തില്‍ പങ്ക തട്ടുകയായിരുന്നു. വിക്രം ലാംബ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു.
മുംബൈ ആസ്ഥാനമായുള്ള ക്രെസ്റ്റല്‍ എവിയേഷന്റെ എട്ട് സീറ്റുകളുള്ള അഗസ്താ വെസ്റ്റ്‌ലന്‍ഡ് എഡ്ബ്ലു 119 കോയലാ ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടത്. ഗുജറാത്തിലെ വഡോദരയില്‍ നിന്ന് ഹരിദ്വാര്‍ സന്ദര്‍ശനത്തിന് വന്ന കുടുംബമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha






















