മധ്യപ്രദേശില്‍ സമാധാനം കൊണ്ടുവരാന്‍ ശിവരാജ് സിംഗ് ചൗഹാന്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി

മധ്യപ്രദേശില്‍ സമാധാനം കൊണ്ടുവരാന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങി. ഭോപ്പാലില്‍ ദസറ മൈതാനത്താണ് ഉപവാസം. കര്‍ഷകരുമായി ഉപവാസ സ്ഥലത്ത് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില നല്‍കണമെന്നാവശ്യപ്പെട്ടു സമരം ചെയ്ത കര്‍ഷകര്‍ പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട സംഭവം വിവാദമായ പശ്ചാത്തലത്തില്‍ കൂടിയാണ് ഉപവാസം.
മാന്ദ്‌സൂറില്‍ കര്‍ഷകസമരത്തെ അടിച്ചമര്‍ത്താന്‍ പോലീസ് നടത്തിയ വെടിവയ്പില്‍ ആറ് കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തെത്തുടര്‍ന്ന് മധ്യപ്രദേശില്‍ വന്‍ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. ഈ സാഹചര്യത്തിലാണ് സമാധാനം കൊണ്ടുവരാന്‍ മുഖ്യമന്ത്രി അനിശ്ചിതകാല നിരാഹാരസമരം തുടങ്ങിയത്.
ജൂണ്‍ ഒന്ന് മുതല്‍ ശക്തമായ പ്രക്ഷോഭമുണ്ടാകുമെന്ന് കര്‍ഷകരുടെ കൂട്ടായ്മ മേയ് 22ന് തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം പോലീസും സര്‍ക്കാരും അവഗണിച്ചു. സമരം തുടങ്ങിയതോടെ പ്രക്ഷോഭം നിയന്ത്രിക്കാന്‍ പോലീസിന് കഴിയാതെ വന്നു. തുടര്‍ന്നാണ് സംഘര്‍ഷവും വെടിവയ്പ്പും അരങ്ങേറിയത്.
https://www.facebook.com/Malayalivartha






















