കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഒരു ഭീകരനെകൂടി ഇന്ത്യന്‍ സൈന്യം വധിച്ചു

ഇന്ത്യന്‍ അതിര്‍ത്തിയിലേക്കുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം വീണ്ടും സൈന്യം പരാജയപ്പെടുത്തി. കശ്മീരിലെ ബന്ദിപുര ജില്ലയിലെ ഗുരസ് സെക്ടറിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഒരു ഭീകരനെ സൈന്യം വധിച്ചു.
പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം ഉണ്ടാകാമെന്ന വിലയിരുത്തലിനെ തുടര്‍ന്ന് സൈന്യം നടത്തിയ വെടിവയ്പിലാണ് ഭീകരനെ വധിച്ചത്. നുഴഞ്ഞു കയറാന്‍ ശ്രമിച്ച 14 ഭീകരരെയാണ് നാലു ദിവസത്തിനകം കശ്മീരില്‍ ഇന്ത്യന്‍ സൈന്യം വധിച്ചത്.
https://www.facebook.com/Malayalivartha






















