ഉത്തര്‍പ്രദേശില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് രണ്ടു കുട്ടികളടക്കം പത്തു പേര്‍ മരിച്ചു

ഉത്തര്‍പ്രദേശിലെ മഥുരയില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികളടക്കം പത്തു പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ 4.30ന് മഥുരയിലെ മൊഗാര ഗ്രാമത്തില്‍ ജജംപട്ടി റോഡിലായിരുന്നു അപകടം നടന്നത്. മഹേഷ് ശര്‍മ, ദീപിക ശര്‍മ, പൂനം ശര്‍മ, ഋത്വിക് ശര്‍മ, ഹര്‍ദിക് ശര്‍മ, റോഹന്‍, ഖുഷ്ബു, ഹിമാന്‍ഷി, സുരഭി, ഡ്രൈവര്‍ ഹരീഷ് ചന്ദ് എന്നിവരാണ് മരിച്ചത്. രാജസ്ഥാനിലെ ദൗസ ജില്ലയിലെ ബാലാജി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോയ ശേഷം മടങ്ങുകയായിരുന്ന ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തില്‍പെട്ടത്.
കാറിന്റെ െ്രെഡവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു. മരിച്ചവരുടെ കൈയിലുണ്ടായിരുന്ന ആധാര്‍ കാര്‍ഡാണ് എല്ലാവരേയും തിരിച്ചറിയാന്‍ സഹായിച്ചത്.
https://www.facebook.com/Malayalivartha






















