നേപ്പാളിന് ഇനി സഹായഹസ്തവുമായി ഇന്ത്യ

നാഷണല്‍ പൊലീസ് അക്കാദമി രൂപികരിക്കാന്‍ നേപ്പാളിനു ഇന്ത്യയുടെ സഹായം. നേപ്പാളിലെ കാഡ്മണ്ഡുവില്‍ പൊലീസ് അക്കാദമി തുടങ്ങുവാന്‍ വേണ്ടിയാണ് നേപ്പാളിനെ ഇന്ത്യ സഹായിക്കുന്നത്. 550 കോടി രൂപയുടെ സഹായമാണ് ഇന്ത്യ നല്‍കുന്നത്. പ്രതിവര്‍ഷം 410 പൊലീസുകാര്‍ക്കു പരിശീലനം നല്‍ക്കുന്നതിനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്.
നിലവില്‍ സാമ്പത്തികസാങ്കേതിത മേഖലകളില്‍ ഇന്ത്യ നേപ്പാളിനു സഹായം നല്‍കുന്നുണ്ട്. ആരോഗ്യം, ജലവിഭവം, വിദ്യാഭ്യാസം, ഗ്രാമീണ മേഖലകളിലെ അടിസ്ഥാന വികസനങ്ങള്‍ക്കും ഇന്ത്യ നേപ്പാളിനെ സഹായിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha






















