ആണ്‍കുഞ്ഞ് ജനിച്ച ദമ്പതികള്‍ക്ക് ആശുപത്രി നല്‍കിയത് പെണ്‍കുഞ്ഞ്

ആണ്‍കുഞ്ഞ് ജനിച്ച ദമ്പതികള്‍ക്ക് ആശുപത്രി നല്‍കിയത് പെണ്‍കുഞ്ഞെന്ന് പരാതിയുമായി ദമ്പതികള്‍. ന്യൂഡല്‍ഹി സഫ്ദാര്‍ജങ് ആശുപത്രിയിലാണ് സംഭവം.
കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് പ്രജാപതിയെന്ന ഇരുപത്തഞ്ചുകാരി പ്രസവിച്ചത്. തനിക്ക് ജനിച്ച കുഞ്ഞിനു പകരം പെണ്‍കുഞ്ഞിനെയാണ് ആശുപത്രി അധികൃതര്‍ നല്‍കിയതെന്നാണ് യുവതിയുടെ വാദം. കുഞ്ഞിന്റെ കാര്യത്തില്‍ ആശയക്കുഴപ്പമായതോടെ ഡിഎന്‍ എ ടെസ്റ്റ് നടത്തി കാത്തിരിക്കുകയാണ് ഈ അമ്മ. ഫലം പുറത്തു വരുന്നതോടെ കുഞ്ഞിന്റെ കാര്യത്തില്‍ വ്യക്തത വരും എന്നാണ് പ്രതീക്ഷ.
ആശുപത്രിക്കെതിരെ ദമ്പതികള്‍ പോലീസില്‍ പരാതി നല്‍കി. കുഞ്ഞ് ജനിച്ച സമയത്ത് ആണ്‍കുട്ടി ആണെന്ന് പറഞ്ഞ് ഡോക്ടര്‍ തന്നെ കാണിച്ചിരുന്നുവെന്നും ഇവര്‍ പറയുന്നു.
https://www.facebook.com/Malayalivartha






















