ചെരുപ്പൂരി അടി; പൊതുസ്ഥലത്തു വച്ച് കയറിപ്പിടിച്ചയാളെ സ്ത്രീകള്‍ കൂട്ടം ചേര്‍ന്ന് മര്‍ദിച്ചു

ഹരിയാനയില്‍ പൊതുസ്ഥലത്ത് വച്ച് അപമാനിക്കാന്‍ ശ്രമിച്ചയാളെ സ്ത്രീകള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചു. ഇന്നലെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ എ എന്‍ ഐ പുറത്തുവിട്ടു. സ്ത്രീകള്‍ ഇയാളെ ചെരുപ്പൂരി അടിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം.

പൊതുസ്ഥലത്തുകൂടെ നടന്നുപോകുകയായിരുന്ന സ്ത്രീയുടെ കൈയ്യില്‍ കയറിപിടിച്ച് അപമാനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചായിരുന്നു മര്‍ദനം. സംഭത്തിന്റെ വീഡിയോ വൈറലായികൊണ്ടിരിക്കുകയാണ്. ചെരുപ്പൂരി അടിക്കുന്നതും അയാള്‍ സ്ത്രീകളുമായി വാക്കേറ്റം നടത്തുന്നതും വീഡിയോയില്‍ വ്യക്തമായികാണാം.
https://www.facebook.com/Malayalivartha






















