പലഹാരം വാങ്ങാന്‍ പോയ നാലുവയസുകാരിയെ പീഡിപ്പിച്ചു; യുവാവിനെ ജനം അടിച്ചുകൊന്നു

വീണ്ടും പീഡനം. നാലുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഉത്തര്‍പ്രദേശ് സ്വദേശിയായ യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. കിഴക്കന്‍ ദില്ലിയിലെ പാണ്ഡവ് നഗറിലാണ് സംഭവം. ഉത്തര്‍പ്രദേശിലെ ബസ്തിയില്‍ നിന്നുള്ള ഗോലു എന്ന 24 കാരനെയാണ് ജനം മര്‍ദ്ദിച്ച് കൊന്നത്.കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.
വഴിയോരത്ത് നിന്ന് പലഹാരം വാങ്ങാനായി പോയ നാലുവയസുകാരിയെയാണ് ഗോലു പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അമ്മ തിരക്കിയിറങ്ങിയപ്പോഴാണ് ഗോലു പെണ്‍കുട്ടിയെ സമീപത്തുള്ള സഞ്ചയ് തടാകത്തിനടുത്തേക്ക് കൂട്ടികൊണ്ടുപോയത് കണ്ടതായി പ്രദേശവാസികള്‍ പറഞ്ഞതിനെ തുടര്‍ന്ന് തടാകക്കരയിലെത്തിയ അമ്മയ്ക്കും നാട്ടുകാര്‍ക്കും ഗോലു പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നകാഴ്ചയാണ് കാണേണ്ടിവന്നത്. പ്രകോപിതരായ ജനക്കൂട്ടം ഇയാളെ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കുകളേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു.
ഗോലുവിനെ ആക്രമിച്ചവരെ കണ്ടെത്താനായില്ലെന്നാണ് പോലീസ് അറിയിച്ചു. എന്നാല്‍ കവര്‍ച്ച തടയാന്‍ ശ്രമിച്ച ഗോലുവിനെ ഒരു കൂട്ടം ആളുകള്‍ കൊലപ്പെടുത്തിയെന്നാണ് ഗോലുവിന്റെ കുടുംബം പറയുന്നത്.
https://www.facebook.com/Malayalivartha






















