വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വരന്‍ ചെയ്തത്...

വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വരന്‍ വീട്ടില്‍ നിന്നും അപ്രത്യക്ഷനായി. പിന്നീട് പോലീസ് കണ്ടെത്തിയപ്പോള്‍ വരന്‍ പറഞ്ഞ കാരണം കേട്ട് ഞെട്ടി ബന്ധുക്കള്‍. ഷോപ്പിംഗ് നടത്താന്‍ ഒരു ലക്ഷം രൂപ ലഭിക്കാത്തതില്‍ മനം മടുത്താണ് വീട് വിട്ടതെന്നായിരുന്നു പ്രതിശ്രുധ വരന്‍ പോലീസിനോട് പറഞ്ഞത്. ജൂണ്‍ 19 ന് നടക്കുന്ന വിവാഹത്തിന്റെ മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരിക്കെ ജൂണ്‍ രണ്ടിനായിരുന്നു ചെറുക്കന്റെ മുങ്ങല്‍.
വിപിന്‍ ചൗധരി (24) ആണ് വീട്ടുകാരെയും കുടുംബത്തെയും ആശങ്കയിലാക്കി നാടുവിട്ടത്. പിന്നീട് പോലീസ് ഇയാളെ തിരിച്ച് കൊണ്ടുവന്നു. ഗാസിയാബാദിലാണ് സംഭവം. വിവാഹ വസ്ത്രങ്ങളെടുക്കാന്‍ യുവാവ് വീട്ടുകാരോട് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത്രയും പണത്തിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ യുവാവിനെ താക്കീത് ചെയ്യുകയും ശാസിക്കുകയും ചെയ്ത ശേഷം 40,000 രൂപ കൊടുത്തയച്ചു. ഇതില്‍ നിരാശനായ യുവാവ് വീടു വിട്ടു പോകുകയായിരുന്നു.
വീട്ടില്‍ നിന്നിറങ്ങിയ യുവാവ് രണ്ട് ദിവസമായിട്ടും മടങ്ങി വരാതിരുന്നതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്‍ക്കത്തയിലെ ലോഡ്ജില്‍ വെച്ച് വിപിനെ കണ്ട് പിടിച്ചു.
വീട്ടുകാരെ സ്‌റ്റേഷനിലേക്ക് വിളിച്ച് രണ്ട് പേരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ അജയ് വര്‍മ പറഞ്ഞു. നടന്ന കാര്യങ്ങള്‍ പെണ്‍വീട്ടുകാരെ അറിയിച്ചിട്ടുണ്ടെന്നും ഇനി രണ്ട് കൂട്ടരും ആലോചിച്ച ശേഷം തീരുമാനം എടുക്കട്ടെയെന്നും വര്‍മ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha






















