വണ്ണം കുറയ്ക്കാന്‍ ചികിത്സ തേടുന്നവരുടെ ശ്രദ്ധയ്ക്ക്....വണ്ണം കുറയ്ക്കാന്‍ ആയുര്‍വേദ ചികിത്സ ചെയ്ത പെണ്‍കുട്ടിക്ക് സംഭവിച്ചത്?

വണ്ണം കുറയ്ക്കാന്‍ ചികിത്സ തേടുന്നവര്‍ കുറവല്ല. എന്നാല്‍ ഇങ്ങനെയൊരു ചികിത്സയ്ക്കു പോകുന്നതിന് മുമ്പ് പല കാര്യങ്ങളും അറിഞ്ഞിരിക്കണം. ചികിത്സയെ കുറിച്ചും ചികിത്സാ വിധകളെ കുറിച്ചും. അല്ലെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കാം. വണ്ണം കുറയ്ക്കാന്‍ ആയുര്‍വേദ ചികിത്സ ചെയ്ത യുവതി മരിച്ചു. ഭാഗ്യശ്രീ (17) എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. ഈറോഡിലെ ഹെര്‍ബോ കെയര്‍ ആയുര്‍വേദ ആശുപത്രിയിലാണ് പെണ്‍കുട്ടി ചികിത്സ തേടിയത്. ചികിത്സയ്ക്കായി കഴിഞ്ഞ മാസമാണ് ഭാഗ്യശ്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലൂടെ വണ്ണം കുറയ്ക്കുമെന്ന ഉറപ്പിലാണ് ഭാഗ്യശ്രീയെ ഈറോഡിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കഴിഞ്ഞ മാസം ചികിത്സയ്ക്ക് ശേഷം ഭാഗ്യശ്രീയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ജൂണ്‍ രണ്ടിന് വീണ്ടും എത്തിയപ്പോള്‍ ആശുപത്രിയില്‍ നിന്നും ചില മരുന്നുകള്‍ നല്‍കി. എന്നാല്‍ രണ്ട് ദിവസം മരുന്ന് കഴിച്ച് കഴിഞ്ഞപ്പോള്‍ ഭാഗ്യശ്രീ തളര്‍ന്നു വീണതായും മൂന്ന് വയസുള്ള കുട്ടികളെപ്പോലെ പെരുമാറാന്‍ തുടങ്ങിയെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇതേതുടര്‍ന്ന് ഭാഗ്യശ്രീയെ സമീപത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഈറോഡിലെ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടത് പ്രകാരം ഭാഗ്യശ്രീയെ വീണ്ടും അവിടെ എത്തിച്ചു.
അവര്‍ ചില മരുന്നുകള്‍ നല്‍കിയതിനെ തുടര്‍ന്ന് ഭാഗ്യശ്രീ അബോധാവസ്ഥയിലായി. തുടര്‍ന്ന് നാല് ദിവസത്തോളം ഭാഗ്യശ്രീയ്ക്ക് ബോധമില്ലായിരുന്നു. ഇതിനിടെ മകളെ നോക്കാന്‍ ആശുപത്രി അധികൃതരെ ഏല്‍പ്പിച്ച ശേഷം മാതാപിതാക്കള്‍ ഒരു കല്യാണ ചടങ്ങിന് പോയിരുന്നു. എന്നാല്‍ ഇതിനിടെ ഭാഗ്യശ്രീയുടെ ആരോഗ്യനില വീണ്ടും വഷളായി. ഇക്കാര്യം മാതാപിതാക്കളെ അറിയിക്കാതെ ഭാഗ്യശ്രീയെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച രാവിലെ 9 മണിക്ക് വിളിക്കുമ്പോള്‍ മകള്‍ പൂര്‍ണ ആരോഗ്യവതിയാണെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നത്.
എന്നാല്‍ ഒരു മണിക്കൂറിന് ശേഷം മകളുടെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള ആംബുലന്‍സ് വീട്ടുപടിയ്ക്കല്‍ എത്തുകയായിരുന്നെന്ന് ഭാഗ്യശ്രീയുടെ മാതാപിതാക്കള്‍ പറഞ്ഞു. മകള്‍ മരിച്ച വിവരം അറിയിക്കുക പോലും ചെയ്യാതെ മൃതദേഹം വീട്ടില്‍ എത്തിച്ച ശേഷം ഹെര്‍ബോ കെയര്‍ ആശുപത്രിക്കാര്‍ മുങ്ങുകയായിരുന്നെന്ന് മാതാപിതാക്കള്‍ പറഞ്ഞു. തുടര്‍ന്ന് ബന്ധുക്കള്‍ ഭാഗ്യശ്രീയുടെ മൃതദേഹം കോയമ്പത്തൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തി. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha






















