കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് സംസ്ഥാന സര്‍ക്കാര്‍, കര്‍ഷകര്‍ സമരം പിന്‍വലിച്ചു

മഹാരാഷ്ട്രയിലെ കര്‍ഷകര്‍ കഴിഞ്ഞ 11 ദിവസങ്ങളായി നടത്തി വന്ന സമരം അവസാനിപ്പിച്ചു. മഹാരാഷ്ട്രയിലെ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുനാനിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. സമരം നടത്തിവന്ന കര്‍ഷകര്‍ മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ തീരുമാനമായത്.
ചില ഉപാധികളോടെയാണ് വായ്പകള്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ചെറുകിട കര്‍ഷകരുടെ വായപ്കള്‍ ഉടന്‍ എഴുതിത്തള്ളും. സമരം ചെയ്യുന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ ഇനിയും അവഗണിക്കുകയാണെങ്കില്‍ വിപുലമായി സമരപരിപാടികളുമായി ജൂണ്‍ 12 മുതല്‍ കൂടുതല്‍ ശക്തമായി സമരം പുനരാരംഭിക്കുമെന്നും സമരം നടത്തി വന്ന കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















