കര്‍ണാടകയില്‍ ഇന്ന് ബന്ദ്, ജനജീവിതത്തെ ബാധിക്കില്ല

കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുക, മഹാദായി, മേക്കെദത്തു നദീജലപദ്ധതികള്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കന്നട അനുകൂല സംഘടനകള്‍ തിങ്കളാഴ്ച ആഹ്വാനം ചെയ്ത ബന്ദ് സംസ്ഥാനത്ത് ജനജീവിതത്തെ ബാധിക്കില്ല. ബന്ദുമായി സഹകരിക്കില്ലെന്ന് വിവിധ അസോസിയേഷനുകള്‍ വ്യക്തമാക്കി.
ബസ്, ഓട്ടോ, കാബ് എന്നിവ സര്‍വിസ് നടത്തും. സര്‍ക്കാര്‍ ഓഫിസുകള്‍, സ്‌കൂളുകള്‍, ബാങ്കുകള്‍ എന്നിവ തുറക്കും. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്. ട്രെയിനുകള്‍ തടഞ്ഞും ദേശീയപാതകള്‍ ഉപരോധിച്ചും ബന്ദ് ശക്തമാക്കുമെന്ന് കന്നടസംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കര്‍ണാടക ആര്‍.ടി.സി, ബി.എം.ടി.സി ബസുകള്‍, മെട്രോ എന്നിവ സര്‍വിസ് നടത്തും.
ഓണ്‍ലൈന്‍ കാബുകളും ടാക്‌സി വാഹനങ്ങളും നിരത്തിലിറങ്ങും. കേരള ആര്‍.ടി.സിയും നാട്ടിലേക്കുള്ള പകല്‍സര്‍വിസുകളൊന്നും റദ്ദാക്കിയിട്ടില്ല.
https://www.facebook.com/Malayalivartha






















